|
പന്നികളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതിനാലാണ് വൈറസ് പരത്തുന്ന
എച്ച്1 എന്‍ 1 പനി, പന്നിപ്പനിയെന്ന് അറിയപ്പെടുന്നത്.2009ല്‍ മെക്സിക്കോ
യിലാണ് ആദ്യമായി എച്ച്1 എന്‍ 1 പനി സ്ഥിരീകരിക്കപ്പെട്ടത്.ഓര്‍ത്തോമിക്സോ
വൈറിഡേ വിഭാഗത്തില്‍ പെടുന്നതും പന്നികളില്‍ കണ്ടുവരുന്നതുമായ ഇന്‍ഫ്ളു
വെന്‍സ- എ വൈറസാണ് ഈ പനിക്ക് കാരണം.
മനുഷ്യരിലേക്ക് എത്തുന്ന രോഗാണുക്കള്‍ ശരീരത്തിന്‍റെ പ്രതിരോധശേഷിയെയും
ശ്വാസകോശത്തെയുമാണ് ബാധിക്കുന്നത് . വൈറസ് ബാധിതരുടെ ചുമയിലൂടെയോ
തുമ്മലിലൂടെയോ രോഗാണുക്കള്‍ വായുവില്‍ കലരാന്‍സാധ്യതയുണ്ട്. തുമ്മുന്പോഴും
ചുമയ്ക്കുന്പോഴും മുഖം തൂവാലകൊണ്ട് മറച്ച് പിടിക്കാന്‍ രോഗബാധിതര്‍ ശ്രദ്ധിക്കണം.
വായുവിലൂടെയും രോഗീസന്പര്‍ക്കത്തിലൂടെയുമാണ് രോഗം വ്യാപിക്കുന്നതെന്നതിനാല്‍
രോഗബാധിതര്‍ പരമാവധി ബാഹ്യലോകവുമായുള്ള സന്പര്‍ക്കം ഒഴിവാക്കുക.
സാധാരണ പോലെയുള്ള പനി, തൊണ്ടവേദന , ചുമ ,തലവേദന ,ശരീരവേദന ,
ഛര്‍ദ്ദി , വയറിളക്കം എന്നിവയാണ് പ്രധാനമായും കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍ .
ടമിഫ്ലൂ ഗുളികയാണ് സാധാരണയായി പ്രതിവിധിയായി നല്‍കിവരുന്നത്.ധാരാളം
വെള്ളം കുടിക്കുകയും പോഷകാഹാരം കഴിക്കുകയും ചെയ്യുക.വൈറസ്
രോഗബാധിതരുമായുള്ള സന്പര്‍ക്കം പരമാവധി കുറയ്ക്കുക. രോഗലക്ഷണം കണ്ടു
തുടങ്ങിയാല്‍ ഉടന്‍ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാവുക. ഇടയ്ക്കിടെ
സോപ്പ്, അണുനാശിനി ,ശുദ്ധജലം എന്നിവ ഉപയോഗിച്ച് കൈകഴുകുക.തുമ്മുന്പോഴും
ചുമയ്ക്കുന്പോഴും മുഖം തൂവാല കൊണ്ട് മറച്ച് പിടിക്കുക.
എച്ച് 1 എന്‍ 1 ചികിത്സ വേഗത്തിലാക്കാന്‍ എളുപ്പ മാര്‍ഗ്ഗം.രോഗികളുടെ ശ്വാസോച്ഛ്വാസം പരിശോധിക്കുന്നതിലൂടെ രോഗികളുടെ എച്ച് 1 എന്‍ 1 പ്രതിരോധശേഷി എത്രത്തോളമുണ്ടെന്ന് കണ്ടെത്താമെന്ന് വാഷിംഗ്ടണിലെ ക്ലെവ് ലാന്‍ഡ് ക്ലിനിക്കും സിഫ്റ്റ് ടെക്നോളജീസും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് തെളിഞ്ഞത്. ഇത്തരം ശ്വാസപരിശോധനയിലൂടെ
എച്ച്1 എന്‍ 1 അണുബാധയെ പ്രതിരോധിക്കുന്ന നൈട്രിക് ആസിഡിന്‍റെ തോത് തിരിച്ചറിയാനാകുന്നു. എച്ച് 1 എന്‍ 1 സ്ഥിരീകരിക്കപ്പെട്ട വ്യക്തിയ്ക്ക് ഓരോ തവണയും പ്രതിരോധ മരുന്ന് നല്‍കിയ ശേഷം ശ്വാസപരിശോധനയിലൂടെ നൈട്രിക് ആസിഡിന്‍റെ അളവ് കണ്ടെത്തുന്നു. ഇതനുസരിച്ചാണ് പിന്നീട് രോഗിക്ക് മരുന്ന് നല്‍കുന്നത്. ഇത് ചികിത്സ സുഗമമാക്കുകയും രോഗിക്ക് അനാവശ്യമായി മരുന്ന് നല്‍കേണ്ടി വരുന്നത് ഒഴിവാക്കുകയും ചെയ്യുന്നു.
പന്നിപ്പനിയെന്ന് പരക്കെ അറിയപ്പെട്ട എച്ച്1 എന്‍ 1 എന്ന വൈറസ് രോഗം ഇന്ന് വളരെ വ്യാപകമാണ്.സാധാരണ കണ്ടുവരുന്ന ജലദോഷപ്പനിയുമായി വളരെ സാമ്യമുണ്ട് എച്ച് 1 എന്‍ 1 രോഗലക്ഷണങ്ങള്‍ക്ക്. വളരെ പെട്ടെന്ന് ബാധിക്കുന്ന കടുത്ത പനിയും തണുപ്പുമാണ് എച്ച് 1 എന്‍ 1 രോഗത്തിന്‍റെ പ്രധാന ലക്ഷണം. രോഗത്തിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ന്യുമോണിയയും
ശ്വാസകോശരോഘങ്ങളും ബാധിക്കുന്നു.കൂടാതെ ശ്വാസതടസ്സം ,മൂക്കൊലിപ്പ് , കുളിര് , ശരീരത്തില്‍ പാടുകള്‍ , തലവേദന , ഛര്‍ദ്ദി എന്നീ ലക്ഷണങ്ങളും കണ്ടുവരുന്നു.
സാധാരണ പോലെയുള്ള പനി, തൊണ്ടവേദന , ചുമ ,തലവേദന ,ശരീരവേദന ,ഛര്‍ദ്ദി , വയറിളക്കം എന്നിവയാണ് പ്രധാനമായും കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍ . ടമിഫ്ലൂ ഗുളികയാണ് സാധാരണയായി പ്രതിവിധിയായി നല്‍കിവരുന്നത്.ധാരാളം വെള്ളം കുടിക്കുകയും പോഷകാഹാരം കഴിക്കുകയും ചെയ്യുക.വൈറസ് രോഗബാധിതരുമായുള്ള സന്പര്‍ക്കം പരമാവധി കുറയ്ക്കുക. രോഗലക്ഷണം കണ്ടു തുടങ്ങിയാല്‍ ഉടന്‍ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാവുക. ഇടയ്ക്കിടെ സോപ്പ്, അണുനാശിനി , ശുദ്ധജലം എന്നിവ ഉപയോഗിച്ച് കൈകഴുകുക.തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മുഖം തൂവാല കൊണ്ട് മറച്ച് പിടിക്കുക. |