ആയാസവും മനഃക്ലേശവും ഏറിയ ജോലി ചെയ്യുന്നവര്‍ക്ക് അകാലനര ബാധിക്കുമെന്ന് പഠനം. അകാലനരയ്ക്ക് പുറമെ പല വിധ ആരോഗ്യപ്രശ്നങ്ങളും ഇത് മൂലം ഉണ്ടാകുന്നതായി പഠനം പറയുന്നു. ആയാസം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ശരീരത്തിലെ ടെലോമേര്‍സിന്‍റെ അളവ് കുറയുകയും അത് ,മറ്റ് രോഗങ്ങളുണ്ടാകാന്‍ കാരണമാവുകയും ചെയ്യുന്നു. ടെലോമേര്‍സിന്‍റെ കുറവ് പാര്‍ക്കിന്‍സണ്‍സ്, പ്രമേഹം, മറ്റ് ഹൃദയസംബന്ധമായ രോഗങ്ങള്‍ , അര്‍ബുദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫിന്നിഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്കുപേഷണല്‍ ഹെല്‍ത്തിലെ ഗവേഷകയായ കിര്‍സി അഹോളയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.സാധാരണ ഗതിയില്‍ പ്രായം കൂടുന്നതനുസരിച്ച് ടെലോമേര്‍സിന്‍റെ അളവ് ശരീരത്തില്‍ കുറയും. അതിനാല്‍ ആയാസവും മനഃക്ലേശവും ഏറിയ ജോലി ചെയ്യുന്നത് അകാല വാര്‍ദ്ധക്യത്തിന് കാരണമാകുന്നതായി ഗവേഷകര്‍ പറയുന്നു. |