Mon - Fri \ 9.30 PM (IST)
അമ്മമാർക്കും അതുപോലെ വിവാഹിതർക്കും മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാനുള്ള അനുവാദം നൽകണമെന്ന ആവശ്യവുമായി മിസ് ഉക്രൈൻ വെറോണിക. 2018ൽ മിസ് ഉക്രൈൻ പട്ടം നേടുകയും പിന്നീട് അഞ്ച് വയസ്സുള്ള കുട്ടിയുടെ അമ്മയാണ് എന്നറിഞ്ഞതോടെ കിരീടം തിരിച്ച് വാങ്ങുകയും ചെയ്തതിരുന്നു. മാത്രവുമല്ല മിസ്വേൾഡ് മത്സരത്തിൽ പങ്കെടുക്കാനും അനുവദിച്ചില്ല. ഇതാണ് വിവാഹിതർക്കും, അമ്മയായവർക്കും ലോകസുന്ദരിമത്സരത്തിൽ പങ്കെടുക്കാവുന്ന തരത്തിൽ സൗന്ദര്യമത്സരത്തിന്റെ നിയമങ്ങൾ മാറ്റിയെഴുതണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വെറോണിക്ക നിയമപോരാട്ടത്തിന് ഇറങ്ങിയത്. ഈ വിഷയത്തിൽ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുമുണ്ട് വെറോണിക. സമത്വം […]
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിപ്പ് ഇല്ലാത്ത എടിഎം കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ചിപ്പ് കാർഡിലേക്ക് മാറാനുള്ള സമയ പരിധി ഡിസംബർ മുപ്പത്തിയൊന്നോടെ അവസാനിക്കും. റിസർവ് ബാങ്കിന്റെ നിർദ്ദേശപ്രകാരമാണ് മാഗ്നെറ്റിക് സ്ട്രിപ് ഡെബിറ്റ് കാര്‍ഡ് എസ്ബിഐ ഈ മാസത്തോടെ നിർത്തലാക്കുന്നത്. സുരക്ഷയെ മുൻനിർത്തി ഇഎംവി ചിപ്പ് കാർഡിലേക്ക് മാറാനാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം. രാജ്യത്തെ പല ബാങ്കുകളും ഒരു വര്‍ഷം മുന്‍പേ തന്നെ ചിപ് കാര്‍ഡുകള്‍ പുറത്തിറക്കിയിരുന്നു. എന്നാൽ ഇടപാടുകാരുടെ കൂടിയ എണ്ണം മൂലം ഇത് പ്രാബല്യത്തിൽ വരുത്താൻ […]
മൂന്നുമാസത്തെ നീണ്ട തിരച്ചിലുകൾക്കൊടുവിൽ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് ചെയ്യുന്നതിനിടെ കാണാതായ ഇന്ത്യയുടെ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങൾ നാസ കണ്ടെത്തി. നാസ പകർത്തിയ ചിത്രങ്ങൾ പ്രകാരം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കിലോമീറ്ററുകളോളം ദൂരത്തിൽ വ്യാപിച്ചു കിടക്കുന്ന വിധത്തിലാണ് കാണപ്പെടുന്നത്. തമിഴ്നാട് സ്വദേശിയായ മെക്കാനിക്കൽ എഞ്ചിനീയർ ഷണ്മുഖ സുബ്രഹ്മണ്യത്തിന്റെ സഹായത്തോടെയാണ് വിക്രം ലാൻഡറെ കണ്ടെത്തിയത്. ഇന്ത്യയുടെ ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിലെ പരാജയം വിക്രം ലാൻഡറിന്റെ ലാൻഡിംഗ് ആയിരുന്നു. ചന്ദ്രോപരിതലത്തിൽ നിന്ന് അര കിലോമീറ്റർ അകലെ വച്ച് വിക്രം ലാൻഡർ തകർന്നു വീഴുകയായിരുന്നു. അതിനുശേഷം […]
രാജ്യത്തെ മൊബൈൽ ഫോൺ സേവന ദാതാക്കൾ നിരക്കുകൾ കുത്തനെ കൂട്ടി. ഐഡിയ വോഡാഫോൺ, എയർടെൽ എന്നീ കമ്പനികൾ ഏതാണ്ട് 50 ശതമാനം വരെയാണ് നിരക്ക് വർദ്ധിപ്പിച്ചിട്ടുള്ളത്. നിരവധി സൗജന്യ സേവനങ്ങൾ നൽകി വന്നിരുന്ന ജിയോ 40 ശതമാനത്തോളം നിരക്ക് വർദ്ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിരക്കുകൾ ഇന്ന് പ്രാബല്യത്തിൽ വരും. ഐഡിയ വോഡാഫോൺ, എയർടെൽ എന്നെ കമ്പനികൾ പ്രതിദിനം 50 പൈസ മുതൽ 2.85 വരെയാണ് നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നത്. ജിയോയുടെ കടന്നുവരവോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടാണ് കമ്പനികളെ […]
Mon - Fri \ 9.30 PM (IST)